National

ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം

ധർമസ്ഥലയിലെ തെരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അതേസമയം പുരുഷന്റെ അസ്ഥികൂടമാണിതെന്നാണ് സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. എല്ലുകൾ പലഭാഗത്തായി ചിതറി കിടക്കുന്നുണ്ടാകാമെന്നും കൂടുതൽ സമയമെടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു

ഇന്ന് അസ്ഥികൂടം കണ്ടെത്തിയ പോയിന്റ് നമ്പർ ആറിൽ മാത്രമാകും പരിശോധന നടക്കുക. അസ്ഥികൾ കണ്ടെടുത്തതിൽ മഹസർ നടപടികൾ നടക്കുകയാണ്. റവന്യു അസി. കമ്മീഷണർ സ്റ്റെല്ല വർഗീസിന്റെ നേതൃത്വത്തിലാണ് മഹസർ നടപടികൾ

മൂന്നാം ദിവസം നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടടി താഴ്ചയിൽ ആറാം പോയിന്റിൽ കുഴിച്ചപ്പോഴാണ് അസ്ഥികൂടം ലഭിച്ചത്. സാക്ഷി കാണിച്ചു കൊടുത്തത് പ്രകാരം ഇനി എട്ട് പോയിന്റുകളാണ് പരിശോധിക്കാനായി ബാക്കിയുള്ളത്.

Related Articles

Back to top button
error: Content is protected !!