National

12കാരിയായ ബംഗ്ലാദേശി പെൺകുട്ടിയെ 220 പേർ പീഡിപ്പിച്ചു; നടുക്കുന്ന സംഭവം മുംബൈയിൽ

മുംബൈയിൽ പന്ത്രണ്ട് വയസ്സുള്ള ബംഗ്ലാദേശി പെൺകുട്ടിയെ 220ലേറെ പേർ പീഡിപ്പിച്ചതായി പരാതി. മൂന്ന് മാസത്തിനിടെയാണ് കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. മുംബൈ വസിയിലാണ് സംഭവം. കുട്ടി നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. മുംബൈയിലെ മലയാളി സാമൂഹ്യപ്രവർത്തകൻ ബിനു വർഗീസാണ് കുട്ടിയെ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയത്.

ബംഗ്ലാദേശികൾ അടങ്ങിയ സംഘത്തിൽ നിന്ന് കുട്ടിയെ മോചിപ്പിക്കാനായി ബിനു വർഗീസ് പോലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. ഈ റാക്കറ്റിൽ മറ്റൊരു ബംഗ്ലാദേശി സ്ത്രീയുമുണ്ടായിരുന്നു. ബംഗ്ലാദേശിൽ നിന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കുട്ടി ഇന്ത്യയിലെത്തിയത്.

പരീക്ഷയിൽ തോറ്റതോടെ വീട്ടുകാർ വഴക്ക് പറയുമെന്ന പേടിയിൽ പരിചയക്കാരിയായ ഒരു സ്ത്രീയുടെ അടുത്ത് അഭയം തേടുകയായിരുന്നു. ഇവർ കുട്ടിയെ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ 10 പേർ അറസ്റ്റിലായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!