Kerala
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷാഫി പറമ്പിൽ, ബിഹാറിലേക്ക് പോയി

ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചതിൽ പ്രതികരിക്കാതെ ഷാഫി പറമ്പിൽ എംഎൽഎ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയാണ് വടകര എംപിയുടെ യാത്ര. ഫ്‌ളാറ്റിന് മുന്നിൽ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബീഹാറിലേക്ക് യാത്ര തിരിച്ചു
വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനാണ് ബിഹാറിലേക്ക് പോകുന്നതെന്നാണ് ഷാഫിയുടെ വിശദീകരണം. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലും വിഡി സതീശനുമാണെന്ന് നേരത്തെ ഡിവൈഎഫ്‌ഐ ആരോപിച്ചിരുന്നു.
ഉയർന്ന ആരോപണങ്ങളിൽ നേതൃത്വത്തിന്റെ പിന്തുണ പോലും ലഭിക്കാതെ വന്നതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചത്. എഐസിസി വിഷയത്തിൽ കെപിസിസിയോട് നടപടിക്ക് നിർദേശിച്ചിരുന്നു.