Kerala

രാമനാട്ടുകരയിൽ പെൺകുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ്

കോഴിക്കോട് രാമനാട്ടുകരയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ ആൺ സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. പെൺകുട്ടിയെ കൂടുതൽ പേർ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ടെക്‌സ്‌റ്റൈൽ ജീവനക്കാരിയായ പെൺകുട്ടിയെ കടയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്

19ാം തീയതിയാണ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയത്. ഒരു ദിവസത്തിന് ശേഷം 20നാണ് പെൺകുട്ടിയെ വീടിന് അരികിൽ ഇറക്കി വിട്ടത്. കാമുകൻ കാറിൽ കയറ്റി കൊണ്ടുപോകുകയും ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തിയെന്നും മറ്റൊരു സ്ഥലത്ത് എത്തിച്ച് ഒരു ദിവസം പാർപ്പിച്ചെന്നുമാണ് പരാതി. കാമുകൻ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു

പെൺകുട്ടിയുടെ ശരീരത്തിൽ പീഡനത്തിന് ഇരയായതിന്റെ പാടുകളുമുണ്ട്. ബന്ധുക്കളുടെ പാരതിയിലാണ് ഫറോക്ക് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

Related Articles

Back to top button
error: Content is protected !!