ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പ്രതി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ

ഭാര്യയുടെ ആദ്യ വിവാഹത്തിനുള്ള 16 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ. ചെന്നൈ കോടമ്പാക്കം ഭരതീശ്വർ കോളനി സ്വദേശിയായ 41കാരനാണ് പിടിയിലായത്. 2019ൽ അവിട്ടത്തൂർ വാടക വീട്ടിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തൃശ്ശൂർ ആളൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്
കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. കൊവിഡ് സമയത്ത് കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു
പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നു പ്രതി. അടുത്തിടെ ഇയാളെ കുറിച്ച് നിർണായക വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ചെന്നൈയിൽ എത്തി. ഇവിടെ നിന്ന് 30 കിലോമീറ്റർ അകലെ സെമഞ്ചേരി എന്ന സ്ഥലത്തെ വാടക വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.