National

ജമ്മു കാശ്മീർ റംബാനിലെ മിന്നൽപ്രളയം; മരണസംഖ്യ നാലായി, നാല് പേരെ കാണാതായി

ജമ്മു കാശ്മീരിലെ രാജ്ഗഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ നാലായി. നാല് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ വീടുകൾ ഒഴുകിപ്പോയി. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചിലത് പൂർണമായും ഒലിച്ചുപോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

രാജ്ഗഡിലെ റംബാനിലാണ് മിന്നൽപ്രളയമുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ അകലെയാണ് മിന്നൽപ്രളയമുണ്ടായത്. കാശ്മീരിൽ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്.

ഇന്നലെ റിയാസി ജില്ലയിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചിരുന്നു. അഞ്ച് കുട്ടികളടക്കമാണ് ഏഴ് പേർ മരിച്ചത്.

Related Articles

Back to top button
error: Content is protected !!