Kerala
ജെസ്ന തിരോധനക്കേസ്: സിബിഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്ത് എത്തും
ജെസ്ന തിരോധന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ സിബിഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്ത് എത്തും. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണ സംഘം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഇവരുമായി സിബിഐ സംഘം ഫോണിൽ സംസാരിച്ചു പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ സംഘം ചോദ്യം ചെയ്യും
രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജെസ്നയെ ലോഡ്ജിൽ വെച്ച് കണ്ടതായി മുൻ ജീവനക്കാരി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.