Kerala

കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാകും എളുപ്പം; മുകേഷ് രാജിവെക്കണമെന്ന് മുരളീധരൻ

ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കതകിന് മുട്ടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനേക്കാൾ നല്ലത് മുട്ടാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാകും കൂടുതൽ എളുപ്പം.

എന്നാൽ ചിലപ്പോൾ ഒരു പേജിലൊക്കെ ഒതുങ്ങും. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം. രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനുണ്ടല്ലോ. അദ്ദേഹം രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പ് നടത്താം. അതും സൗകര്യമാണെന്ന് മുരളീധരൻ പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വേട്ടക്കാർ ആരാണെന്ന് പുറത്തുവരണം. രാഷ്ട്രീയം നോക്കാതെ നടപടി വേണം. കോൺക്ലേവ് നടത്തേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Back to top button