സംവിധായകൻ തുളസിദാസിൽ നിന്നും മോശം അനുഭവം, രാത്രി മുറിയിൽ ചെല്ലാൻ നിർദേശിച്ചു: നടി ഉഷ
സംവിധായകൻ തുളസിദാസിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ഉഷ. പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായ ഉഷ, കണ്ണൂരിൽ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി എത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയിൽ അഭിനയിക്കുമ്പോൽ രാത്രി 11 മണിക്ക് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞു. നാളെ സംസാരിക്കാമെന്ന് പറഞ്ഞ് താൻ പോയില്ല. ഇക്കാര്യം ചിത്രത്തിലെ നായകൻമാരായ മുകേഷിനോടും സിദ്ധിഖിനോടും പറഞ്ഞപ്പോൾ എന്നെ കളിയാക്കി
പിന്നീട് ആ സിനിമയിൽ തന്റെ വേഷത്തിന്റെ പ്രാധാന്യം വെട്ടിക്കുറച്ചു. തുളസിദാസിന്റെ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ മുറിയുടെ എതിർവശത്തുള്ള മുറി തന്നു. ഇദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നതു കൊണ്ട് മറ്റൊരു മുറി വേണമെന്ന് വാശിപിടിച്ചു. അവർ തന്നില്ല. അഭിനയിക്കാതെ താൻ ആലപ്പുഴക്ക് മടങ്ങിയെന്നും ഉഷ പറഞ്ഞു