Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്‌ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്റെ യോഗം ക്രൈംബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്

രാവിലെ പത്തരയ്ക്ക് പോലീസ് ആസ്ഥാനത്താണ് യോഗം. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ട് പോകണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്

50ലധികം പേരാണ് ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത്. ഇവരെ എസ്‌ഐടി നേരിട്ട് കാണും. രണ്ടാഴ്ചക്കുള്ളിൽ പ്രത്യേക സംഘം സർക്കാരിന് നടപടി റിപ്പോർട്ട് നൽകും.

Related Articles

Back to top button