National

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം: നിരവധി പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 32 പേർക്ക് പരുക്ക് .

തെരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. 52 സീറ്റുകളുള്ള ബസ് മലയോര പാതയിൽ നിന്ന് 40 അടിയിലേക്ക് മറിഞ്ഞാണ് അപകടം. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്.

Related Articles

Back to top button