Kerala
തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ചുകയറി; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്
തൃശ്ശൂർ കേച്ചേരി മണലിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. മണലി സ്വദേശി ചുങ്കത്ത് വീട്ടിൽ എബിനാണ്(22) മരിച്ചത്. വിമൽ(22), ഡിബിൻ(22) എന്നിവർക്കാണ് പരുക്കേറ്റത്
മണലി തണ്ടിലം റോഡിലാണ് അപകടം. പരുക്കേറ്റ വിമലിനെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപ്തരിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല
എബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ കാർ പൂർണമായും തകർന്നു.