National
മരം കയറി മതിൽ ചാടിക്കടന്ന് ഒരാൾ അകത്ത്; പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ഒരാൾ മരം കയറിയും മതിൽ ചാടിക്കടന്നും പാർലമെന്റിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. റെയിൽ ഭവന്റെ ഭാഗത്ത് നിന്ന് മതിൽ ചാടിക്കടന്നാണ് ഇയാൾ പാർലമെന്റ് മന്ദിരത്തിൽ എത്തിയത്
ഗരുഡ ഗേറ്റിലെത്തിയപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ച
കഴിഞ്ഞ വർഷവും സമാനമായ സംഭവം നടന്നിരുന്നു. അന്ന് യുവാവ് പാർലമെന്റിന്റെ മതിൽ കയറി അനക്‌സ് കെട്ടിട വളപ്പിലേക്ക് ചാടിക്കടക്കുകയാിയരുന്നു. പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.