Kerala
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് ശേഷം പുതുവസ്ത്രങ്ങളും ധരിച്ച് പെരുന്നാൾ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് വിശ്വാസികൾ. 29 നോമ്പ് പൂർത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്.
പുണ്യമാസത്തിലെ വ്രതശുദ്ധിക്ക് ശേഷമെത്തിയ ചെറിയ പെരുന്നാൾ വിപുലമായി ആഘോഷിക്കുകയാണ് ഓരോ വിശ്വാസിയും. താനൂർ, കാപ്പാട്, പൊന്നാനി എന്നിവിടങ്ങളിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് വിവിധ ഖാസിമാർ ഇന്ന് ചെറിയ പെരുന്നാൾ ആണെന്ന് പ്രഖ്യാപിച്ചത്.
ആഘോഷം അതിരുവിടരുതെന്നും പ്രാർഥനകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയുണ്ടാകണമെന്നും മതനേതാക്കൾ നിർദേശിച്ചിട്ടുണ്ട്. സമൂഹം ലഹരിമുക്തമാക്കുക എന്നതാണ് ഇത്തവണ മതപണ്ഡിതർ ആഹ്വാനം ചെയ്ത പെരുന്നാൾ സന്ദേശം.