Gulf
യുഎഇ-ലെബനോണ് സര്‍വിസ് എയര്‍ അറേബ്യ 18ന് പുനരാരംഭിക്കും
ഷാര്‍ജ: ഈ മാസം 18 മുതല്‍ ഷാര്‍ജ-ബെയ്റൂട്ട് വിമാന സര്‍വിസ് പുനരാരംഭിക്കുമെന്ന് എയര്‍ അറേബ്യ വ്യക്തമാക്കി. ഇന്നലെയാണ് ഇരു നഗരങ്ങള്‍ക്കുമിടയിലെ ദിനേനയുള്ള നേരിട്ടുള്ള സര്‍വിസ് പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്.
ലബനോണില്‍ ഹിസ്ബുല്ലക്കെതിരേ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു എയര്‍ അറേബ്യ ഒക്ടോബര്‍ ഒന്നിന് അനിശ്ചിത കാലത്തേക്കു സര്‍വിസ് സസ്പെന്റ് ചെയ്തത്.