Technology

റിയൽമിയുടെ 5ജി ഫോണിന് കിടിലൻ ഡീലുമായി ആമസോൺ

ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ആമസോണിന്റെ വാതിൽ ഇപ്പോഴും തുറന്നുകിടക്കുന്നു. ദീപാവലി ഫെസ്റ്റിവൽ സെയിലിന്റെ തിരക്ക് ഒഴിഞ്ഞെങ്കിലും ആമസോണിൽ ഇപ്പോഴും 5ജി സ്മാർട്ട്ഫോണുകൾക്ക് നല്ല ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമാണ്. സാംസങ്, ഐക്യൂ, വൺപ്ലസ് എന്നിങ്ങനെ വിവിധ ബ്രാൻഡുകളുടെ ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. ഇപ്പോൾ റിയൽമിയുടെ നാർസോ സീരീസിലെ ഒരു 5ജി ഫോണും ഈ ഡിസ്കൗണ്ട് സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ കാണാൻ സാധിക്കും. ആമസോൺ ബെസ്റ്റ് സെല്ലിങ് ഓൾ​റൗണ്ടർ സ്മാർട്ട്ഫോൺ എന്ന ടാഗ് ​ലൈൻ നേടിയിട്ടുള്ള സ്മാർട്ട്ഫോൺ ആണിത്.

രണ്ട് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ ഈ വർഷം സെപ്റ്റംബറിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 70 ടർബോ 5ജി (Realme NARZO 70 Turbo 5G). ഈ നാർസോ സീരീസ് ഫോൺ ആണ് ഇപ്പോൾ മികച്ച ഡിസ്കൗണ്ട് സഹിതം ആമസോണിൽ വിൽപ്പനയ്ക്ക് ലഭ്യമായിട്ടുള്ളത്.

യഥാർഥത്തിൽ റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റിന് 16,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 20,999 രൂപയും ആണ് വില. ഏതാണ്ട് ഇതേ വിലയിൽ തന്നെയാണ് ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിട്ടുമുള്ളത്.

എന്നാൽ കൂപ്പൺ ഡിസ്കൗണ്ട് എന്ന നിലയിൽ റിയൽമി നാർസോ 70 ടർബോ 5Gക്ക് ആമസോൺ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ 1274 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. അ‌തിനാൽ ആകെ 2274 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌പ്പോൾ അ‌ടിസ്ഥാന മോഡൽ 14724 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.

ലോഞ്ച് സമയത്ത് ലഭ്യമായതിനെക്കാൾ മികച്ച ഡിസ്കൗണ്ട് വിലയിൽ ആണ് ഇപ്പോൾ റിയൽമി നാർസോ 70 ടർബോ 5G ലഭ്യമായിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗെയിമിങ് മികവ് ലക്ഷ്യമിട്ട് റിയൽമി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് നാർസോ 70 ടർബോ 5G. ടർബോ ടെക്‌നോളജിയാണ് ഇതിന്റെ ​ഹൈ​ലൈറ്റ്.

ടർബോ യെല്ലോ, ടർബോ ഗ്രീൻ, ടർബോ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം: ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ​

6.67 ഇഞ്ച് ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, റെയിൻ വാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മാലി-G615 MC2 ജിപിയു സഹിതമാണ് നാർസോ 70 ടർബോ 5ജി എത്തിയത്. 6GB /8GB /12GB LPDDR4X റാം, 128GB /256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

14ജിബി ഡൈനാമിക് റാം, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ കസ്റ്റം ഒഎസ് (2 ഒഎസ് അപ്‌ഡേറ്റ്, 3 വർഷത്തെ സുരക്ഷാ പാച്ച്), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ax(2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, QZ, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നാർസോ 70 ടർബോ 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ എഫ് / 1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറ, 5എംപി ലെൻസ്, 2എംപി സെക്കൻഡറി ക്യാമറ സെൻസർ എന്നിവയും സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, IP65 റേറ്റിങ്, 6050mm2 സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, 6-ആക്സിസ് ഹൈപ്പർസെൻസിറ്റീവ് ഗൈറോസ്കോപ്പ്, TUV SUD ലാഗ് ഫ്രീ മൊബൈൽ ഗെയിമിംഗ് സർട്ടിഫിക്കറ്റ് എന്നിവയും ഇതിലുണ്ട്. 161.7×74.7×7.6mm വലിപ്പവും 185 ഗ്രാം ഭാരവും നാർസോ 70 ടർബോ 5ജിക്ക് ഉണ്ട്.

Related Articles

Back to top button