Kerala
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്; പോകുന്നത് ഒരാഴ്ചത്തെ ചികിത്സക്ക്

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. ഇന്ന് ദുബൈ വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സക്കാണ് തയ്യാറെടുക്കുന്നത്.
തുടർ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോകുന്നത്. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്‌ളൈറ്റ്. കാൻസർ ചികിത്സക്കായി നേരത്തെയും മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കിൽ എത്തിയിരുന്നു.
ഇതിന്റെ തുടർ ചികിത്സക്കും പരിശോധനക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല