Kerala
ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷത്തിൽ നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് പേർ സിപിഎം പ്രവർത്തകരാണ്. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പരസ്പര ആരോപണവുമായി സിപിഎം, ബിജെപി പ്രവർത്തകർ രംഗത്തുവന്നു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു
എന്നാൽ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകന്റെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.