Kerala
നാദാപുരത്ത് കഞ്ചാവ് ചോക്ക്‌ലേറ്റുമായി ഡൽഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലർത്തിയ ചോക്ക്‌ലേറ്റുമായി ഡൽഹി സ്വദേശി കോഴിക്കോട് നാദാപുരത്ത് പിടിയിൽ. ഡൽഹി നോർത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂർ താലൂക്കിൽ താമസിക്കുന്ന മൊനീസ് അജമാണ്(42) എക്‌സൈസിന്റെ പിടിയിലായത്.
കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിലെ സ്‌റ്റേഷനറിക്കടയിൽ വെച്ചാണ് ഇയാളെ കഞ്ചാവ് കലർന്ന ചോക്ക്‌ലേറ്റുമായി പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായിക്ക് 348 ഗ്രാം തൂക്കമുണ്ട്.
നാദാപുരം എക്‌സൈസ് റെയ്്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.