National

ഛത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ഛത്തിസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഹൈബി ഈഡൻ എംപിയാണ് നോട്ടീസ് നൽകിയത്. കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

തീവ്രഹിന്ദു സംഘടനാ നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിന് മുന്നിലിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കേസിൽ പ്രതിയായ ജ്യോതശർമ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ സമ്മർദം കാരണമെന്നും ആരോപണമുണ്ട്

ജ്യോതി ശർമ കന്യാസ്ത്രീകളെ പോലീസിന് മുന്നിൽ വെച്ച് ചോദ്യം ചെയ്യുന്നതും അടിക്കാനോൽങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സഭാ നേതൃത്വം അപേക്ഷ നൽകും.

Related Articles

Back to top button
error: Content is protected !!