പത്താം വാര്‍ഷികം ആഘോഷമാക്കി ദുബൈ ട്രാം
ദുബൈ: ദുബൈയുടെ ഗതാഗത മാര്‍ഗങ്ങളില്‍ വേറിട്ട അസ്തിത്വമുള്ള ദുബൈ ട്രാം പത്താം വാര്‍ഷികം ആഘോഷിച്ചു. 2014ല്‍ ആരംഭിച്ച ട്രാം സര്‍വിസ് ഇതുവരെ ആറ് കോടി യാത്രക്കാരുമായി 60 ലക്ഷം കിലോമീറ്ററാണ് മൊത്തം യാത്രചെയ്തത്. ഇന്നലെയായിരുന്നു ട്രാമിന്റെ പത്താം വാര്‍ഷികാഘോഷം നടന്നത്.
സമയനിഷ്ഠ പാലിക്കുന്നതില്‍ 99.9 ശതമാനം കൃത്യതയാണ് ദുബൈ ട്രാം കൈവരിച്ചതെന്ന് ട്രാമിന് നേതൃത്വം നല്‍കുന്ന ദുബൈ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അല്‍ സുഫൂഹ് റോഡിനും ജുമൈറ ലേക്ക് ടവേഴ്‌സിനും ഇടയിലായി 11 സ്‌റ്റേഷനുകളാണ് ദുബൈ ട്രാമിനുള്ളത്. പാം ജുമൈറ, ദുബൈ നോളജ് വില്ലേജ്, ദുബൈ മീഡിയാ സിറ്റി, ജെബിആര്‍, ദുബൈ മറീന തുടങ്ങിയവയാണ് പ്രധാന സ്റ്റേഷനുകള്‍.
നഗരക്കാഴ്ചകളുടെ സമാനതകളില്ലാത്ത ഭംഗിയാണ് ട്രാം യാത്രയിലൂടെ സന്ദര്‍ശകര്‍ക്ക് അനുഭവിക്കാവുന്നതെന്ന് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു. ദുബൈയുടെ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, മെട്രോ എന്നിവയുമായി ബന്ധിപ്പിച്ചാണ് സമയക്രമം ക്രമികരിച്ചിരിക്കുന്നതെന്നത് സന്ദര്‍ശകര്‍ക്കും ഈ മേഖലയിലെ താമസക്കാര്‍ക്കും ഏറെ ഉപകാരപ്രദം കൂടിയാണ്.