Kerala

ഇപി വധശ്രമക്കേസ്: സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ

ഇപി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സുധാകരന് വിശാല ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സർക്കാർ ആരോപിക്കുന്നു. ശക്തമായ തെളിവ് സുധാകരന് എതിരെയുണ്ടെന്നും സർക്കാർ അപ്പീലിൽ പറയുന്നു

ഇപി ജയരാജൻ വധശ്രമക്കേസിൽ ഗൂഢാലോചന കുറ്റമായിരുന്നു കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ സുധാകരനെതിരെ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. അതേസമയം സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കി

വിശാല ഗൂഢാലോചനയിൽ സുധാകരന് നേരിട്ട് പങ്കുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഗൂഢാലോചനയിൽ സുധാകരൻ അടക്കമുള്ളവരുടെ പങ്ക് കേരളാ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നാണ് ആവശ്യം.

Related Articles

Back to top button