ഫിഫ വേള്‍ഡ് കപ്പ്: സഊദിയേയും മൊറോക്കയേയും അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ഫിഫ വേള്‍ഡ് കപ്പിന് ആതിഥ്യം അരുളാന്‍ അവസരം ലഭിച്ച സഊദിയെയും മൊറോക്കയേയും അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. 2030ല്‍ നടക്കുന്ന മത്സരത്തിന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ച മൊറോക്കോയേയും 2034ലെ മത്സരത്തിന് അവസരം ലഭിച്ച സഊദിയേയുമാണ് യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചിരിക്കുന്നത്.
2022ല്‍ ഖത്തര്‍ അഥിഥി രാജ്യമായതിന് പിന്നാലെയാണ് ഒരു ജിസിസി രാജ്യവും അറബ് രാജ്യവും വീണ്ടും ഫിഫയുടെ ലൈംലൈറ്റിലേക്ക് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വ്യത്യസ്ത സന്ദേശങ്ങളിലൂടെയാണ് സല്‍മാന്‍ രാജകുമാരനെയും മൊറോക്കോയുടെ മുഹമ്മദ് നാലാമന്‍ രാജാവിനെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചത്.
‘രാജ്യാന്തര പരിപാടിയായ ഫുട്‌ബോള്‍ മത്സരം വിജയകരമായി സംഘടിപ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതില്‍ പങ്കാളികളായ രാജ്യങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുന്നു’ ഇതായിരുന്നു ശൈഖ് മുഹമ്മദ് എക്‌സില്‍ കുറിച്ച വാക്കുകള്‍.