Kerala
വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം

വയനാട്ടിൽ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം. ബോച്ചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.
പുല്ലുമേഞ്ഞ കള്ള് ഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.