Kerala

വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം; അഞ്ച് കടകൾ കത്തിനശിച്ചു, കോടികളുടെ നാശനഷ്ടം

ഇടുക്കി വണ്ടിപ്പെരിയാർ ടൗണിൽ വൻ തീപിടിത്തം. അഞ്ച് കടകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിലെ കടകളിൽ തീപിടിത്തം ഉണ്ടായത്.

പീരുമേട്ടിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി രണ്ട് ഫയർഫോഴ്‌സ് യൂണിറ്റ് കൂടി എത്തിയാണ് അഞ്ചുമണിയോടെ തീ പൂർണമായും അണച്ചത്

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തടികൊണ്ട് നിർമിച്ച പഴയ രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ചു കടകളിലായി കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.

 

Related Articles

Back to top button
error: Content is protected !!