National

ജമ്മു കാശ്മീരിലെ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; മരണസംഖ്യ 31 ആയി ഉയർന്നു

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിലും മരണം 31 ആയി. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. കത്രയിൽ ഒൻപത് ഭക്തരും ദോഡയിൽ നാലുഭക്തരുമാണ് മരിച്ചത്. വൈഷ്ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലിൽ 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ദോഡ, ജമ്മു, ഉദ്ദംപൂർ എന്നിവിടങ്ങളിൽ നിരവധി വീടുകൾ വെളളത്തിനടിയിലായി. നിരവധി റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. 22 ട്രെയിനുകൾ റദ്ദാക്കി. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തുടർച്ചയായ മഴയെതുടർന്ന് നിരവധി നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

സ്ഥിതിഗതികൾ ഗുരുതരമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുളള മുന്നറിയിപ്പ് നൽകി. ജലാശയങ്ങൾക്ക് സമീപത്തുനിന്നും മണ്ണിടിച്ചിൽ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറിത്താമസിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അപകട സാധ്യതയുളള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!