Kerala
ജമ്മു കാശ്മീരിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 11 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കാശ്മീരിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ദോഡയിൽ നാല് പേരും കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ 7 പേരുമാണ് മരിച്ചത്. 15 പേർക്ക് പരുക്കേറ്റു. താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു
പല നദികളും കരകവിഞ്ഞൊഴുകുകയാണ്. താവി നദിക്ക് കുറുകെയുള്ള പാലം തകർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം തുടരുന്നത്. ദോഡ കൂടാതെ കിഷ്ത്വാർ, കത്ര എന്നീ ജില്ലകളിലും സ്ഥിതി രൂക്ഷമാണ്
വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. സംസ്ഥാനത്തെ ഫോൺ, ഇന്റർനെറ്റ് ബന്ധം താറുമാറായി. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.