National
മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്; ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസറാകും

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയി ചന്ദ്രചൂഡിനെ നിയമിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക് രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബജ്‌പേയ് പറഞ്ഞു
അടുത്ത അക്കാദമിക് വർഷം മുതൽ നിയമ വിഷയങ്ങളിൽ ലക്ചറർ സിരീസ് സംഘടിപ്പിക്കാനും തീരുമാനമായി. ജസ്റ്റിസ് ചന്ദ്രചൂഡ് അത്യാധുനിക ഗവേഷണങ്ങൾക്ക് നേതൃത്വം നൽകും. ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായിരുന്നു ചന്ദ്രചൂഡ്.
2024 നവംബറിലാണ് അദ്ദേഹം വിരമിച്ചത്. അയോധ്യ ഭൂമി തർക്കം, സ്വകാര്യതക്കുള്ള അവകാശം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ 38 ഭരണഘടനാ ബെഞ്ചുകളിലും സുപ്രധാന വിധിന്യായങ്ങളിലും അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു.