Business

സ്വർണ്ണം റെക്കോർഡിലേക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ( old Rate) മാറ്റമില്ലാതെ തുടരുന്നു. റെക്കോർഡ് നിരക്കായ 58,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 7280 രൂപയായാണ്. കഴിഞ്ഞ ദിവസം പവന് 320 രൂപ കുടിയതോടെയാണ് ചരിത്രത്തിൽ തന്നെ ആദ്യമായി സ്വർണവില 58000 കടക്കുന്നത്. കുതിച്ച് പൊങ്ങുന്ന സ്വർണവില ആഭരണ പ്രേമികൾക്ക് ഏറെ വെല്ലുവിളിയാണ്.

ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില രേഖപ്പെടുത്തിയത്. ഒക്ടോബർ പത്തിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് അടയാളപ്പെടുത്തിയത്. അന്ന് 56,000 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന്റെ വില. എന്നാൽ ഒക്ടോബർ നാലിന് ഇത് 56,960 രൂപയായി ഉയർന്ന് അതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിലേക്ക് മാറി. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തി കുറിച്ചിരിക്കുന്നത്.

സ്വർണവില ഈ വർഷം അവസാനത്തോടെ പുതിയ റെക്കോർഡിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബറോടെ സ്വർണം ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പറയുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോൾ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപയാണ് മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി കണക്കാക്കുന്നത്.

ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ

ഒക്ടോബർ 1: 56,400
ഒക്ടോബർ 2: 56,800
ഒക്ടോബർ 3: 56,880
ഒക്ടോബർ 4: 56,960
ഒക്ടോബർ 5: 56,960
ഒക്ടോബർ 6: 56,960
ഒക്ടോബർ 7: 56,800
ഒക്ടോബർ 8: 56,800
ഒക്ടോബർ 9: 56,240
ഒക്ടോബർ 10: 56,200
ഒക്ടോബർ 11: 56,760
ഒക്ടോബർ 12: 56,960
ഒക്ടോബർ 13: 56,960
ഒക്ടോബർ 14: 56,960
ഒക്ടോബർ 15: 56,760
ഒക്ടോബർ 16: 57,120
ഒക്ടോബർ 17: 57,280
ഒക്ടോബർ 18: 57,920
ഒക്ടോബർ 19: 58,240

Related Articles

Back to top button