കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂർ സ്വദേശിയായ യുവാവ്
Aug 15, 2025, 08:08 IST
കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിൻ(31) ആണ് മരിച്ചത്. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാല് വർഷം മുമ്പാണ് കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുവൈത്തിലടക്കം സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സച്ചിൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കുവൈത്തിൽ വിഷമദ്യ ദുരന്തമുണ്ടായത്. 13 പേരാണ് മരിച്ചത്. 63 പേർക്ക് വിഷബാധയേറ്റു. മരിച്ചവരിൽ ആറ് പേർ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. 21 പേർക്ക് കാഴ്ച നഷ്ടമായി. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
