Thursday, 12 November 2026 About Us · Contact Us

വണ്‍ ബില്യണ്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

Applications Are Invited For The One Billion Award - വണ്‍ ബില്യണ്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ദുബൈ: വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റിന്റെ ഭാഗമായി 10 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്ന വണ്‍ ബില്യണ്‍ അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള മികച്ച ഉള്ളടക്ക സ്രഷ്ടാക്കളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈയിലെ ന്യൂ മീഡിയ അക്കാദമി പുതിയ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവ മാധ്യമങ്ങളിലെ(സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ) ഉള്ളടക്ക സൃഷ്ടിയുടെ പോസിറ്റീവ് റോള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവാര്‍ഡ് നല്‍കുന്നത്. ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റ് വെബ്‌സൈറ്റ് വഴി അവാര്‍ഡിനായി അപേക്ഷിക്കാം. അവസാന തിയതി നവംബര്‍ 30 ആണ്. 2025 ജനുവരി 11 മുതല്‍ 13 വരെ നടക്കുന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ സമാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. ‘നല്ലതിനായുള്ള ഉള്ളടക്കം’ എന്നതാണ് അവാര്‍ഡിന്റെ തീം. ശാസ്ത്രീയവും സാംസ്‌കാരികവും മാനുഷികവും സാമൂഹികവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം. മനസ്സുകളെ പ്രചോദിപ്പിക്കണം, രാഷ്ട്രങ്ങളെ അടുപ്പിക്കണം, ഐക്യം പ്രോത്സാഹിപ്പിക്കണം, സുസ്ഥിരതയെ പിന്തുണയ്ക്കണം, അനുകമ്പയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങള്‍ നിലനിര്‍ത്തണം തുടങ്ങിയവയാണ് അവാര്‍ഡിനുള്ള ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. അവാര്‍ഡിനുള്ള അപേക്ഷകര്‍ അവരുടെ പ്രോജക്റ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അവരുടെ ചരിത്രവും പ്രധാന ആശയങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. തങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്ക് ക്രിയാത്മകമായി സംഭാവന നല്‍കുകയും വിജ്ഞാനപ്രദമായ ഉള്ളടക്കം, കരുതലുള്ള മൂല്യങ്ങള്‍, സാമൂഹിക നന്മയുടെ സന്ദേശങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്ക സ്രഷ്ടാക്കളെ മറ്റുള്ളവര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയുമാവാമെന്നും സംഘാടകര്‍ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026