ഒമാന്‍ തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തെ സംസ്കരിച്ചു
മസ്കത്ത്: ഒമാന്‍ തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ കൂറ്റന്‍ തുമിംഗലത്തെ അധികൃതര്‍ സംസ്കരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബര്‍ക പ്രദേശത്തെ അല്‍ സവാദി കടല്‍ത്തീരത്തോട് ചേര്‍ന്ന് 18 മീറ്റര്‍ നീളമുള്ള ഭീമന് തിമിംഗലത്തെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ രോഗബാധയാണ് ചാവാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 55 മണിക്കൂര്‍ ഭഗീരഥ പ്രയത്നം നടത്തിയാണ് പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചത്. രോഗത്താലാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ നടക്കുന്ന പരിശോധനയിലേ അന്തിമമായി ചാവുന്നതിലേക്ക് നയിച്ച കാരണം വ്യക്തമാവൂ. 57,000 കിലോഗ്രാംവരെ തൂക്കംവെക്കുന്ന ഇവ അറബിക്കടലിന്റെയും ഒമാന്‍ കടലിന്റെയും ആഴങ്ങളിലാണ് ജീവിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
