മുഹമ്മദ് ഈസയുടെ മരണം തീരാനഷ്ടം: ഇന്ത്യന്‍ സ്ഥാനപതി
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് ഈസയുടെ വേര്‍പാട് മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും തീരാനഷ്ടമാണെന്ന് സ്ഥാനപതി വിപുല്‍ അഭിപ്രായപ്പെട്ടു. ഖത്തറിന്റെ സാമൂഹിക സാംസ്്കാരിക കലാകായിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു മാപ്പിളപ്പാട്ടിന്റെയും ഫുട്‌ബോളിന്റെയും ഉറ്റതോഴനായ മുഹമ്മദ് ഈസ. ഈസയുമായി ഇടപഴകിയ നിരവധി സന്ദര്‍ഭങ്ങള്‍ സ്ഥാനപതി ഓര്‍ത്തെടുത്തു. വളരെ വികാരനിര്‍ഭരമായാണ് അദ്ദേഹം സംസാരിച്ചത്. ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സര്‍വ്വകക്ഷി അനുശോചന സംഗമത്തിലും പ്രാര്‍ത്ഥനാ സദസ്സിലും പങ്കെടുത്താണ് സ്ഥാനപതി മുഹമ്മത് ഈസയെന്ന ജീവകാരുണ്യ രംഗത്തെ പകരംവെക്കാനില്ലാത്ത വ്യക്തിയെ അനുസ്മരിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
