ഡ്രീം ഓഫ് ദ ഡെസേര്‍ട്ട്: സഊദിയുടെ അത്യാഢംബര ട്രെയിന്‍
ജിദ്ദ: യാത്രക്കാര്‍ക്ക് അത്യാഡംബര സൗകര്യങ്ങള്‍ വാഗ്ദാനംചെയ്യുന്ന സഊദിയുടെ ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് എന്ന പഞ്ചനക്ഷത്ര ട്രെയിനിന്റെ രൂപരേഖ പുറത്തുവിട്ട് സഊദി അറേബ്യ. 14 ബോഗികളിലായി 34 അത്യാഢംബര സ്യൂട്ടുകളാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. റിയാദില്‍നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ വടക്കന്‍ റെയില്‍വേ പാതകളിലൂടെയാവും കുതിച്ചോടുക. മേഖലയിലെ ട്രെയിന്‍ യാത്രക്ക് പുത്തന്‍ നിര്‍വചനമാവും ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് രചിക്കുക. ഇറ്റാലിയന്‍ പ്രധാമനന്ത്രിയുടെ സഊദി സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മധ്യപൂര്‍വദേശത്തെ ഇത്തരത്തിലുള്ള ആദ്യ സൂപ്പര്‍ ലക്ഷ്വറി ട്രെയിനായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
