Saturday, 14 November 2026 About Us · Contact Us

മയക്കുമരുന്ന് കടത്ത്: സൗദിയില്‍ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റില്‍

Drug Trafficking 19 People Including 15 Government - മയക്കുമരുന്ന് കടത്ത്: സൗദിയില്‍ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റില്‍

റിയാദ്: മൂന്ന് മയക്കുമരുന്ന് കടത്ത് സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 19 പേരെ അറസ്റ്റ് ചെയ്തതായി സൗദി അധികൃതര്‍ അറിയിച്ചു. അസീര്‍, ജസാന്‍, ഈസ്റ്റേണ്‍ പ്രവിശ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്ന് സംഘങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. പിടിയിലായവരെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള അഞ്ചു ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള മൂന്നു ഉദ്യോഗസ്ഥരും സക്കാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയില്‍ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരുമാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മയക്കുമരുന്ന് കടുത്ത് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍. സംഘാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഈ സംഘത്തില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം മയക്കുമരുന്ന് കടത്ത് സംഘം വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലൂടെ കൈയില്‍ എത്തുന്ന പണം നോട്ട് ഇരട്ടിപ്പ് പോലുള്ള നിയമലംഘന പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിച്ചിരുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026