Friday, 13 November 2026 About Us · Contact Us

ദുബൈ ലോകത്തെ എട്ടാമത്തെ ഏറ്റവും മികച്ച നഗരം

Uae To List 11 Brotherhood Linked Organizations And Eight - ബ്രദര്‍ഹുഡുമായി ബന്ധമുള്ള 11 സംഘടനകളെയും എട്ട് വ്യക്തികളെയും യുഎഇ തീവ്രവാദ പട്ടകിയില്‍ ഉള്‍പ്പെടുത്തും
ബ്രദര്‍ഹുഡുമായി ബന്ധമുള്ള 11 സംഘടനകളെയും എട്ട് വ്യക്തികളെയും യുഎഇ തീവ്രവാദ പട്ടകിയില്‍ ഉള്‍പ്പെടുത്തും

ദുബൈ: ലോകത്തെ ഏറ്റവും മികച്ച എട്ടാമത്തെ നഗരമെന്ന പദവി ദുബൈക്ക് സ്വന്തം. ഏറ്റവും മികച്ച 10 നഗരങ്ങളുടെ പട്ടികയില്‍ മധ്യപൂര്‍വദേശത്തുനിന്നുള്ള ഏക നഗരമാണ് ദുബൈ. ഇതോടെ മധ്യപൂര്‍വദേശത്തെ ഏറ്റവും മികച്ച നഗരമെന്ന പദവിയും ദുബൈ സ്വന്തമാക്കി. മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി പട്ടികയിലാണ് ദുബൈക്ക് അഭിമാന നേട്ടം. ലണ്ടന്‍ നഗരമാണ് പട്ടികയില്‍ ഒന്നാമത്. ന്യൂയോര്‍ക്ക് രണ്ടും ടോക്കിയോ മൂന്നും പാരിസ് നാലും സ്ഥാനത്തുള്ള പട്ടികയില്‍ പിന്നീട് സ്ഥാനം പിടിച്ചിരിക്കുന്നത് സിംങ്കപ്പൂര്‍, സോള്‍, ആംസ്റ്റര്‍ഡാം, ദുബൈ, ബര്‍ലിന്‍ മാഡ്രിഡ് എന്നീ നഗരങ്ങളാണ്. മൂലധനത്തെയും സംരംഭങ്ങളെയും രാജ്യാന്തര മനുഷ്യരെയും ആകര്‍ഷിക്കുന്നതിലുള്ള ശേഷിയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള നയപരിപാടികളാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ദുബൈ ജനതയുടെ വിശ്വസ്തതയും അര്‍പ്പണബോധവും നേട്ടത്തില്‍ എടുത്തുപറയേണ്ടതാണെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026