മണിക്കൂറില്‍ 303 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
ദുബായ്: സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാവുന്ന രീതിയില്‍ മണിക്കൂറില്‍ 303 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച യുവാവിനെ ദുബായില്‍ പോലിസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സുകള്‍ക്കുള്ള പ്രത്യേക ഭാഗത്തുകൂടിയും വേഗത്തില്‍ സഞ്ചരിക്കുന്ന ട്രക്കുകള്‍ക്കും കാറുകള്‍ക്കുമെല്ലാം ഇടയിലൂടെ കാഴ്ചയ്ക്ക് ഭീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനമെന്ന് പൊലിസ് വ്യക്തമാക്കി. ബൈക്കിന്റെ വേഗം വ്യക്തമാക്കുന്ന രീതിയിലുള്ള ഫോട്ടോയും വിഡിയോയും ദുബായ് പോലീസ് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. ഒരൊറ്റ ചക്രത്തില്‍ കുതിക്കുന്ന ബൈക്കിന്റെ വീഡിയോ വൈറലായിരുന്നു. ബൈക്കിന്റെ വേഗം ബോധ്യപ്പെടുത്തുന്ന രണ്ട് വിഡിയോയുടെ അടിസ്ഥാനത്തിലാണ് ബൈക്ക് യാത്രക്കാരനെതിരേ നടപടി സ്വീകരിച്ചതെന്ന് ദുബൈ പൊലിസ് ജനറല്‍ ഡിപാര്‍ട്ടമെന്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മഹിര് അല്‍ മസ്റൂഇ വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
