Saturday, 14 November 2026 About Us · Contact Us

-സ്‌കൂട്ടര്‍, സൈക്കിള്‍: 254 അപകടങ്ങള്‍ 2024 നടന്നതായി ദുബായ് പൊലിസ്

E Scooter Bicycle Dubai Police Reports 254 Accidents In - -സ്‌കൂട്ടര്‍, സൈക്കിള്‍: 254 അപകടങ്ങള്‍ 2024 നടന്നതായി ദുബായ് പൊലിസ്

ദുബായ്: 2024 ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ എന്നിവയുമായി ബന്ധപ്പെട്ട് മൊത്തം 254 അപകടങ്ങള്‍ സംഭവിച്ചതായി ദുബായ് പോലീസ്. പത്തു പേര്‍ അപകടങ്ങളില്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 17 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുബായ് പോലീസും ആര്‍ടിഎയും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പരിപാടിയിലാണ് ദുബായ് പോലീസ് കണക്കുകള്‍ വ്യക്തമാക്കിയത്. 133 പേര്‍ക്ക് സാരമായ രീതിയില്‍ അപകടങ്ങളില്‍ പരിക്കേറ്റപ്പോള്‍ 109 പേരുടെ പരിക്ക് നിസ്സാരമായിരുന്നു. ഗുണനിലവാരമുള്ള കമ്പനികളുടെ ഹെല്‍മറ്റും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും ധരിക്കുക, സൈക്കിളിന്റെ മുന്‍ഭാഗത്ത് തിളങ്ങുന്ന വെള്ള ലൈറ്റുകളും പിന്നില്‍ ചുവന്ന ലൈറ്റുകളും ഘടിപ്പിക്കുക, സൈക്കിളുകളില്‍ ഫംഗ്ഷന്‍ ബ്രേക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയെ കുറിച്ച് അധികൃതര്‍ വാഹനം ഉപയോഗിക്കുന്നവരെ പരിപാടിയില്‍ ബോധവല്‍ക്കരിച്ചു. നഗരത്തിലെ 7 പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് ആയിരുന്നു ബോധവല്‍ക്കരണ പരിപാടി നടത്തിയത്. അല്‍ ബര്‍ഷ, മറീന, അല്‍ മുറകബാത്ത്, കറാമ, ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, അല്‍ സത്‌വ, അല്‍ റുക്ന്‍ എന്നിവയായിരുന്നു ഈ മേഖലകള്‍. അതേസമയം വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തില്‍ അശ്രദ്ധമായ രീതിയില്‍ വാഹനം ഓടിക്കുന്നത് കുറക്കാന്‍ ലക്ഷ്യമിട്ട് ദുബായ് പോലീസ് ഗതാഗത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026