ദുബായിലെ വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ തീപിടുത്തം
ദുബായ്: ജുമൈറ മേഖലയില്‍ സ്ഥിതിചെയ്യുന്ന വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചക്ക് തീപിടിത്തം ഉണ്ടായി. ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഉടന്‍തന്നെ കുതിച്ചെത്തിയ അരമണിക്കൂറിനകം നിയന്ത്രണവിധേയമാക്കിയതിലാല്‍ വന്‍ അപകടം ഒഴിവായി. ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. തീപിടുത്തമുണ്ടായതോടെ ജുമൈറ മേഖലയില്‍ വളരെ ഉയരത്തിലേക്ക് പുക ഉയര്‍ന്നിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്തു ഏഴ് മിനിട്ടിനകം സംഭവ സ്ഥലത്ത് എത്തിയതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
