Saturday, 14 November 2026 About Us · Contact Us

പാര്‍ലമെന്ററി രംഗത്ത് സഹകരിക്കാന്‍ എഫ്എന്‍സിയും ഒമാന്‍ ഷൂറ കൗണ്‍സിലും ചര്‍ച്ച നടത്തി

Fnc And Oman Shura Council Hold Talks To Cooperate In - പാര്‍ലമെന്ററി രംഗത്ത് സഹകരിക്കാന്‍ എഫ്എന്‍സിയും ഒമാന്‍ ഷൂറ കൗണ്‍സിലും ചര്‍ച്ച നടത്തി

ബാക്കു(അസര്‍ബൈജാന്‍): യുഎഇയുടെ എഫ്എന്‍സി(ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍)യും ഒമാന്‍ ഷൂറ കൗണ്‍സിലും പാര്‍ലമെന്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവര്‍ത്തിക്കാനായി ചര്‍ച്ച നടത്തി. ബാക്കുവില്‍ നടന്ന എപിഎ(ഏഷ്യന്‍ പാര്‍ലമെന്ററി അസംബ്ലി)യുടെ പ്ലീനറി സെഷന്റെ ഭാഗമായാണ് എഫ്എന്‍സി ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. താരിഖ് അല്‍ തായറും ഒമാന്‍ ഷൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മആവാലിയും ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങളും ഇരു രാജ്യങ്ങള്‍ക്കുടയില്‍ നിലനില്‍ക്കുന്ന അത്യഗാധമായ സാഹോദര്യ ബന്ധവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഇരു വിഭാഗവും തങ്ങളുടെ ഭരണ നേതൃത്വത്തിന്റെ ഭാവിയെ കുറിച്ചുള്ള വീക്ഷണങ്ങളും പങ്കുവെച്ചു. പരസ്പരം താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിനൊപ്പം പ്രധാനപ്പെട്ട വിഷയങ്ങളില്‍ സഹകരിച്ച പ്രവര്‍ത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയും ഇരു വിഭാഗവും എടുത്തുപറഞ്ഞു. മേഖലാപരമായതും രാജ്യാന്തരപരമായതുമായ പാര്‍ലമെന്ററി വിഷയങ്ങളില്‍ സഹകരിക്കുന്നതാണ് പ്രധാനമായും ചര്‍ച്ചാ വിഷയമായത്. എഫ്എന്‍സിയിലെ ധാരാളം അംഗങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026