Friday, 13 November 2026 About Us · Contact Us

ഗതാഗത ബോധവത്കരണത്തിന് കുവൈറ്റില്‍ ഹിന്ദിയും

Hindi Also Used In Kuwait For Traffic Awareness - ഗതാഗത ബോധവത്കരണത്തിന് കുവൈറ്റില്‍ ഹിന്ദിയും

കുവൈറ്റ് സിറ്റി: രാജ്യത്തെ പുതിയ ഗതാഗത നിയമ ഭേദഗതികള്‍ മുഴുവന്‍ പ്രവാസി സമൂഹത്തിലേക്കും എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇംഗ്ലീഷിനൊപ്പം ഉറുദുവിലും ഹിന്ദിയിലും ബംഗാളിയിലും ഫാര്‍സിയിലും തഗാലോകിലും ബോധവത്കരണ പദ്ധതികളുമായി കുവൈറ്റ് സര്‍ക്കാര്‍. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് വിവിധ ദേശക്കാരെയും ഭാഷക്കാരെയും ഗതാഗത നിയമങ്ങളില്‍ ബോധവത്കരണം നടത്താന്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. റോഡ് സുരക്ഷയും അപകട മരണങ്ങളും പരുക്കേല്‍ക്കുന്നതും പരമാവധി കുറക്കാന്‍ ലക്ഷ്യമിട്ടാണ് ബോധവത്കരണം. പട്ടണങ്ങളിലെ ആളുകള്‍ കൂട്ടംകൂടുന്ന പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും മാളുകള്‍ കേന്ദ്രീകരിച്ചുമെല്ലാം ബോധവത്കരണം ഉറപ്പാക്കും. ആളുകളെ നിയമത്തെക്കുറിച്ച് ധാരണയുള്ളവരാക്കാന്‍ ദൃശ്യ-അച്ചടി മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയകളയും ഫലപ്രദമായി ഉപയോഗപ്പെടുത്തും.

  1. ബോധവത്കരണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അതിവിപുലമായ ആസൂത്രണമാണ് നടത്തുന്നത്. ഏപ്രില്‍ 22 മുതലാണ് പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ രാജ്യത്ത് പ്രാവര്‍ത്തികമാവുക. ഭീമമായ തുക പിഴയും അതീവ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് മരണം ഉള്‍പ്പെടെയുള്ളവയില്‍ തടവും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കുവൈറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 22ഓടെ അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തെ ഗതാഗത നിയമങ്ങളാണ് പൊളിച്ചെഴുതപ്പെടുക.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026