2027ലെ ഐഡെക്സ്-നവ്ഡെക്സ് പ്രദര്‍ശനം: 70 ശതമാനം സ്ഥലവും ബുക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍
അബുദാബി: 20027ലെ ഐഡെക്സ്-നവ്ഡെക്സ് പ്രദര്‍ശനത്തിനുള്ള 70 ശതമാനം സ്ഥലവും ബുക്ക് ചെയ്യപ്പെട്ടതായി ഐഡെക്സ് വക്താവ് നാസര്‍ അല്‍ മുഹൈറി വെളിപ്പെടുത്തി. ജനുവരി 21 മുതല്‍ 25 വരെ ആയിരിക്കും 2027ലെ ഐഡെക്സ് എക്സ്ബിഷന് നടക്കുക. 2025 എഡിഷന് ഐഡെക്സ്-നവ്ഡെക്സ് പ്രതിരോധ പ്രദര്‍ശനത്തിന്റെ ഇന്നലെ നടന്ന സമാപനത്തിനിടെയാണ് ഐഡെക്സ് വക്താവ് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിരോധ സന്ദര്‍ശനത്തിലേക്ക് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടുള്ള പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. ഈ പങ്കാളിത്തം പ്രതിരോധ രംഗത്തെ രാജ്യാന്തരതലത്തിലെ പ്രധാനപ്പെട്ട ഒരു രാജ്യമായി യുഎഇ മാറിയെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
