Friday, 13 November 2026 About Us · Contact Us

ഇറക്കുമതി തീരുവ;ഡോളര്‍ കുതിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ

Import Duties Indian Rupee Collapses As Dollar Surges - ഇറക്കുമതി തീരുവ;ഡോളര്‍ കുതിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ

അബുദാബി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന്റെ തുടര്‍ച്ചയായി ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികള്‍ തകര്‍ന്നടിയുന്നു. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയതാണ് തകര്‍ച്ചക്ക് കാരണം. ഏഷ്യന്‍ കറന്‍സികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സിക്കാണ് ഇത് കനത്ത പ്രഹരമായി മാറിയിരിക്കുന്നത്. ഇന്ന് രാവിലെ നടന്ന വ്യാപാരത്തില്‍ തന്നെ 0.5 ശതമാനത്തിന്റെ ഇടിവാണ് ഡോളറില്‍ രൂപക്ക് യുഎഇയില്‍ സംഭവിച്ചത്. ഡോളറിന് 87.3 രൂപയായിരുന്നപ്പോള്‍ യുഎഇ ദിര്‍ഹത്തിന് 23.72 ഇന്ത്യന്‍ രൂപ വേണ്ടുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഒരു യുഎസ് ഡോളറിന് 87 രൂപയായിരുന്നു. അതുപോലെ ഒരു ദിര്‍ഹത്തിന് 23.70 ആയിരുന്നു. ഇന്ന് വരും മണിക്കൂറുകളിലും വ്യാപാരത്തില്‍ ഇടിവിനാണ് വീണ്ടും സാധ്യത കാണുന്നത് എന്നാണ് മണി എക്‌സ്‌ചേഞ്ചുകളിലെ വിദഗ്ധരില്‍ നിന്നും ലഭിക്കുന്ന സൂചന. ട്രംപ് ഇറക്കിയ 3 എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ മെക്‌സിക്കയില്‍നിന്നും കാനഡയില്‍നിന്നും ചൈനയില്‍നിന്നുമുള്ള ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് നാളെ മുതല്‍ നിലവില്‍ വരും എന്നാണ് യുഎസ് കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026