രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത
അല്‍ ഐന്‍: ഇന്ന് പകലും രാത്രിയും അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കുമെന്നും നാളെ രാവിലെ മൂട്ടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയായതിനാല്‍ ഇന്ന് രാവിലെ വിവിധ പ്രദേശങ്ങളില്‍ റെഡ്, യെല്ലോ ജാഗ്രതാ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ കേന്ദ്രം നല്‍കിയിരുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയും മൂടല്‍മഞ്ഞും ദൂരക്കാഴ്ച കുറയാന്‍ ഇടയുള്ളത് കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ന് പൊതുവില്‍ പകല്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ചില പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും മഴക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം ശരാശരി മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തിലാവുമെങ്കിലും ചിലയിടങ്ങളില്‍ ഇത് 40 കിലോമീറ്റര്‍വരെ ആയേക്കാം. കടല്‍ പൊതുവില്‍ ശാന്തമായിരിക്കുമെങ്കിലും ചില സമയത്ത് ചെറിയതോതില്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതായും കേന്ദ്രം വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
