ജ്വല്‍സ് ഓഫ് എമിറേറ്റ്സ് ഷോക്ക് തുടക്കമായി
ഷാര്‍ജ: വൈവിധ്യമാര്‍ന്ന ജ്വല്ലറി ബ്രാന്റുകള്‍ അണിനിരക്കുന്ന ജ്വല്‍സ് ഓഫ് എമിറേറ്റ്സ് ഷോ(ജെഇഎസ്)ക്ക് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ പോര്‍ട്ട്സ്, കസ്റ്റംസ് ആന്റ് ഫ്രീ സോണ്‍ അതോറിറ്റി ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കൊമേഴ്സ് ആന്റ് ഇന്റെസ്ട്രിയുടെ പിന്തുണയോടെയാണ് 160ല്‍ അധികം പ്രദര്‍ശകരും 500ല്‍പരം മികച്ച രാജ്യാന്തരവും പ്രാദേശികവുമായ ബ്രാന്റുകളും അണിനിരക്കുന്ന ജെഇഎസ് നടക്കുന്നത്. വിവിധ ബ്രാന്റുകള്‍ക്ക് കീഴില്‍ ഏറ്റവും പുതിയ ഡയമണ്ട്, സ്വര്‍ണം, വെള്ളി കളക്ഷനുകള്‍ ഇവിടെ കാണാനാവും. ഇതോടൊപ്പം ജെംസ്റ്റോണുകളും പവിഴങ്ങളും അത്യാഢംബര വാച്ചുകളും പ്രദര്‍ശനത്തിനും വില്പനക്കുമായി എത്തിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
