കായംകുളം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു
ദുബൈ: കായംകുളം സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ദുബൈയിലെ ജെഎസ്എസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്ന ബിനു വര്‍ഗീസ് (47) ആണ് മരിച്ചത്. കുളിക്കാന്‍ കയറിയ ബിനു ദീര്ഘനേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരും ക്യാമ്പ് ബോസും പരിശോധിച്ചപ്പോഴാണ് നിലത്ത് നിശ്ചലമായ കിടക്കുന്ന നിലയില്‍ കണ്ടത്. ദുബൈ പൊലിസ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്. പെട്ടെന്ന് സംഭവിച്ച ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഭാര്യ: ഷൈമ. മക്കള്‍: ബ്ലെസ്, ബെന്‍.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
