കുവൈറ്റ് ദേശീയ ദിനം: 781 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചു കുവൈത്ത് ഭരണാധികാരി
കുവൈത്ത് സിറ്റി: രാജ്യം 64ാമത് ദേശീയദിനം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി പ്രവാസികള്‍ ഉള്‍പ്പെടെ 781 തടവുകാര്‍ക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ച് കുവൈത്ത് അമീര്‍. വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ക്കാണ് കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ ശിക്ഷാ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഭരണാധികാരി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ശിക്ഷാ കാലാവധിയില്‍ അവശേഷിക്കുന്ന കാലം പൂര്‍ണമായും ഒഴിവാക്കി തടവ് അനുഭവിക്കുന്നവരെ മോചിപ്പിക്കല്‍, ശിക്ഷിക്കപ്പെട്ട കാലാവധി കുറക്കല്‍, തടവില്‍ നിന്നും മോചിപ്പിച്ച വിദേശികളെ നാടുകടത്തല്‍ തുടങ്ങിയവയാണ് ദേശീയ ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
