പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ആശുപത്രിയില്‍ കഴിഞ്ഞ മലയാളി മരിച്ചു
റിയാദ്: രണ്ടുവര്‍ഷത്തോളം അല്‍ഹസയിലെ ആശുപത്രിയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം ഹുഫൂഫില്‍ തയ്യല്‍വേല ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കല്ലമ്പലം ചേലങ്കാട്ട് വീട്ടില്‍ സതീശന് നാണു (66) ആണ് മരണത്തിന് കീഴടങ്ങിയത്. 20 മാസത്തില്‍ അധികമായി ശരീരം പൂര്‍ണ്ണമായി തളര്‍ന്നു ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അല്‍ഹസയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നവോദയ ഹുഫൂഫ് മേഖലാ സെന്‍ട്രല്‍ യൂണിറ്റിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി: ഭാര്യ: ശോഭ. മകള്‍: ശ്രുതി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
