Friday, 13 November 2026 About Us · Contact Us

പ്രമുഖ പ്രവാസി വ്യാവസായി ഹസന്‍ ചൗഗ്ലെ അന്തരിച്ചു; മരണം ജന്മദേശമായ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍

Prominent Expatriate Businessman Hasan Chaugle Passes Away - പ്രമുഖ പ്രവാസി വ്യാവസായി ഹസന്‍ ചൗഗ്ലെ അന്തരിച്ചു; മരണം ജന്മദേശമായ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍

ദോഹ: പ്രമുഖ പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഹസന്‍ എ കെ ചൗഗ്ലെ സ്വദേശമായ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുംകൂടിയായിരുന്നു. ഖത്തറിലെ അനവധിയായ ഇന്ത്യന്‍ സ്‌കൂളുകളുടെയും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാപസിന്റെയും സ്ഥാപക അംഗമായിരുന്നു. നിരവധി വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഡിപിഎസ് സ്‌കൂളില്‍ ഇന്ന് വൈകുന്നേരം 5.30ന് അനുസ്മരണ യോഗം വിളിച്ചിട്ടുണ്ട്. അസുഖങ്ങളെ തുടര്‍ന്നു പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തി കഴിയവേയാണ് ഇന്ന് പുലര്‍ച്ചെ ചികിത്സക്കിടയില്‍ മരണമെത്തിയത്. 1977ല്‍ ആയിരുന്നു ചൗഗ്ലെ ഖത്തറില്‍ എത്തുന്നത്. ഖത്തറിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു. ഹസന്‍ ചൗഗ്ലെയുടെ നിര്യാണത്തില്‍ ഖത്തറിലെ കലാ-സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026