യോഗ പ്രോത്സാഹനം; ശൈഖ അല്‍ സബാക്ക് പത്മശ്രീ
കുവൈറ്റ് സിറ്റി: അറബ് മേഖലയിലും കുവൈറ്റിലും യോഗക്ക് പ്രോത്സാഹനം നല്‍കിയതിന് ശൈഖ ശൈഖ അലി അല്‍ ജാബിര്‍ അല്‍ സബാക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ അംഗീകാരം. ശൈഖ അല്‍ സബാക്ക് പത്മശ്രീ ബഹുമതി നല്‍കിയാണ് ഇന്ത്യ ആദരിച്ചത്. കുവൈറ്റില്‍ 25ന് ആയിരുന്നു ആദരം സമര്‍പ്പിച്ചത്. ഇന്ത്യക്ക് പുറത്ത് കേവലം എട്ടു പേര്‍ക്കാണ് പത്മാ പുരസ്കാരം ഈ വര്‍ഷം നല്‍കിയിരിക്കുന്നതെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി ഇന്നലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളില്‍ ഒന്നാണ് പത്മശ്രീ. സാമൂഹിക സേവനം, കല, കായികം, ശാസ്ത്രം, വ്യാപാരം, എഞ്ചിനിയറിങ്, സയന്‍സ്, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വങ്ങളെയാണ് പത്മശ്രീ അവാര്‍ഡിനായി പരിഗണിക്കുന്നത്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷന് തുടങ്ങിയ സിവിലിയന്‍ ബഹുമതികള്‍ റിപബ്ലിക് ദിനമായ ജനുവരി 26ന് ഇന്ത്യന്‍ പ്രസിഡന്റാണ് പുരസ്കാര ജേതാക്കള്‍ക്ക് സമര്‍പ്പിക്കാറ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
